ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ നിര്യാതയായി.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ നിര്യാതയായി. നാൽപത് വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്തുവരുന്ന ശോഭാ ശേഖര്‍ ‘നേര്‍ക്കുനേര്‍’ അടക്കം വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിന് നഗറിലാണ് വീട്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാരാണ് പിതാവ്. മാതാവ്: പരേതയായ പി പ്രഭ. രണ്ട് സഹോദരിമാരുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona