കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കേസെടുത്ത് പോലീസ്

കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കേസെടുത്ത് പോലീസ്

കെ. റെയില്‍ സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും, പോലീസുകാരെയും അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്ത് പോലീസ്.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. കുറച്ച്‌ ദിവസമായി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവിടെ സര്‍വ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോള്‍ നാടന്‍ ഭാഷയില്‍ സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം, കെ റെയില്‍ കല്ലിടലിനെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ‍ര്‍വ്വേ കല്ലിടുന്നത് തടഞ്ഞു.ഇതേ തുട‍‍ര്‍ന്ന് പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ബിജെപി പ്രവ‍ര്‍ത്തകരെ പിന്നീട് പോലീസ് നീക്കി.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.