ചോദ്യ പേപ്പര്‍ ചോർച്ച ; ഉത്തര്‍പ്രദേശ് ബോര്‍ഡ് 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി
ഉത്തര്‍പ്രദേശ് ബോര്‍ഡ് 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കി.
യു പി ബോര്‍ഡ് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷഷ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന കാര്യം പുറത്തായത്. തുടര്‍ന്ന് ആഗ്ര, മഥുര, അലിഗഡ് തുടങ്ങിയ 24 ജില്ലകളിലെ പരീക്ഷകള്‍ റദ്ദാക്കിയതായി യു പി മാധ്യമിക് ശിക്ഷാ പരിഷത് ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ അറിയിച്ചു. സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. ഈ 24 ജില്ലകളില്‍ പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പരീക്ഷ പതിവ് പോലെ നടക്കും.
കോപ്പിയടി ഉള്‍പ്പെടെ ക്രമക്കേടുകള്‍ തടയാനായി 8,373 പരീക്ഷാ കേന്ദ്രങ്ങളില്‍ 2.97 ലക്ഷം സിസിടിവികള്‍ സ്ഥാപിച്ചിരുന്നു. 51.92 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona