റഷ്യന്‍ സൈന്യത്തെ സധൈര്യം നേരിട്ട യുക്രെയിന് സൈനികന് ധീരതയ്ക്കുള്ള മെഡല്‍
സര്വ്വയുദ്ധസന്നാഹങ്ങളുമായി ആക്രമണത്തിന് വന്ന റഷ്യന്‍ സൈന്യത്തെ സധൈര്യം നേരിട്ട യുക്രെയിന് സൈനികന് ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. യുക്രെയിന് അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന റോമന്‍ ഹ്രിബോവ് എന്ന സൈനികനാണ് ബഹുമതി ലഭിച്ചത്.
മരണത്തെ മുഖാമുഖം കണ്ടപ്പോഴും ധൈര്യം കാത്ത് സൂക്ഷിച്ചതിനാണ് ബഹുമതി. റഷ്യന്‍ അധിനിവേശം നടക്കുമ്പോള്‍ സ്നേക്ക് ദ്വീപിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. റഷ്യന്‍ സൈനികര്‍ ഇവിടെ എത്തിയ ശേഷം യുക്രെയിന് സൈനികരോട് തോക്ക് വച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, റോമന്‍ സൈനികരെ ചീത്ത വിളിച്ച ശേഷം തിരികെ പോകാന്‍ ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം തടവിലാക്കിയ ഇദ്ദേഹത്തെ അടുത്തിടെയാണ് യുക്രെയിന് കൈമാറിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona