തൊഴിലരങ്ങ്-2022 മെഗാ തൊഴില്‍മേളയിലൂടെ 358 പേര്‍ക്ക് തൊഴില്‍

തൊഴിലരങ്ങ്-2022 മെഗാ തൊഴില്‍മേളയിലൂടെ  358 പേര്‍ക്ക് തൊഴില്‍

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലരങ്ങ്-2022 മെഗാ തൊഴില്‍മേളയില്‍ 358 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
650 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കും.കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന തൊഴില്‍മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി 45 കമ്പനികള്‍ പങ്കെടുത്തു. ഓണ്‍ലൈനീലൂടെ അഞ്ച് കമ്ബനികളും നേരിട്ട് 40 കമ്പനികളും തൊഴില്‍ അവസരങ്ങള്‍ ഒരുക്കി.

3600ലധികം ഒഴിവുകളിലേക്കായി 910 ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ഓണ്‍ലൈനിലൂടെ 52 പേരും നേരിട്ട് 858 പേരും രജിസ്റ്റര്‍ ചെയ്തു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരും ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവരും തൊഴില്‍ മേളയില്‍ പങ്കെടുത്തു.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.