മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2022 കിരീടം രാജസ്ഥാൻറെ വൈഷ്ണവി ശർമ്മയ്ക്ക്

മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2022 കിരീടം രാജസ്ഥാൻറെ വൈഷ്ണവി ശർമ്മയ്ക്ക്

 

 കോവിഡ് 19 മഹാമാരി സമ്മാനിച്ച അനിശ്ചിതത്വത്തിനിടയിലും അതിജീവത്തിന്റെ കാഹളം മുഴക്കി സമൂഹത്തിന് പ്രചോദനമേകിക്കൊണ്ട്  ഇവന്റ് പ്രൊഡക്ഷൻ കമ്പനി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്  മിസ് ക്വീൻ ഓഫ് ഇന്ത്യയുടെ പതിനൊന്നാമത് എഡിഷൻ  സംഘടിപ്പിച്ചിരിക്കുന്നു. മണപ്പുറം ഫിനാൻസിന്റെയും   DQUE വിന്റേയും സംയുകതസംരംഭത്തിൽ സംഘടിപ്പിച്ച  മിസ് ക്വീൻ ഓഫ് ഇന്ത്യ 2022 കിരീടം നേടിയത് രാജസ്ഥാൻറെ  വൈഷ്ണവി ശർമ്മയാണ്.  മിസ് ക്വീൻ ഓഫ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടം മഹാരാഷ്ട്രയുടെ മെഹർമീത് കൗറും , മിസ് ക്യൂൻ ഓഫ് ഇന്ത്യ സെക്കൻഡ്  റണ്ണർ അപ്പ് കിരീടം  തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യവും  കരസ്ഥമാക്കി.  2022 മാർച്ച് 19 ന് കൊച്ചി ലെ മെറിഡിയനിൽ വെച്ച് നടന്ന പരിപാടിയിൽ . മുൻ മിസ് ക്വീൻ ഓഫ് ഇന്ത്യ ലക്ഷമി മേനോൻ വിജയിയെ  സുവർണ്ണകിരീടമണിയിച്ചു മിസ് ക്വീൻ ഓഫ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് കിരീടം മഹാരാഷ്ട്രയുടെ മെഹർമീത് കൗറും , മിസ് ക്യൂൻ ഓഫ് ഇന്ത്യ സെക്കൻഡ്  റണ്ണറപ്പ് കിരീടം  തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യവും  കരസ്ഥമാക്കി.  ഫസ്റ്റ് റണ്ണറപ്പിനെയും സെക്കൻഡ്  റണ്ണറപ്പിനെയും പെഗാസസിന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ. അജിത് രവിയും പെഗാസസ്‌ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി  ശ്രീമതി ജെബിത അജിത്തും സുവർണ്ണകിരീടം അണിയിച്ചു.

സബ്ടൈറ്റിൽ വിജയികൾ

മിസ് റാംപ് വാക്ക് – ദീക്ഷ നാരംഗ് (മഹാരാഷ്ട്ര)

മിസ് ടാലന്റ് – ചന്ദ്രലേഖ നാഥ് (കേരളം)

മിസ് ഫോട്ടോജെനിക് – ഗൗരി ഗോതങ്കർ (മഹാരാഷ്ട്ര)

മിസ് പോപ്പുലർ – അബിനയ സുബ്രഹ്മണ്യം ( തമിഴ്‌നാട് )

മിസ് സോഷ്യൽ മീഡിയ – ഷൺമുഖ പ്രിയ എൻ (തമിഴ്‌നാട് )

മിസ് കൺജെനിയാലിറ്റി – ഷൺമുഖ പ്രിയ എൻ (തമിഴ്‌നാട് )

മിസ് പ്രെറ്റി ഹെയർ – കാശിഷ് അറോറ (ഡൽഹി)

മിസ് ഗ്ലോയിങ്‌ സ്‌കിൻ – മെഹർമീത് കൗർ (മഹാരാഷ്ട്ര )

മിസ് ഡാസ്‌ലിംഗ് സ്‌മൈൽ – ധച്ചാനി ശാന്ത സോരുബൻ ( തമിഴ്‌നാട് )

മിസ് പേഴ്‌സണാലിറ്റി – അഫ്രിൻ സയീദ (കർണാടക)

ബ്രൈഡ് ടു ബി ഇന്ത്യ – വൈഷ്ണവി ശർമ്മ (രാജസ്ഥാൻ)

റീജിയണൽ ടൈറ്റിൽ വിജയികൾ

മിസ് ക്വീൻ നോർത്ത് – ശ്രുതിക ശർമ്മ

മിസ് ക്വീൻ സൗത്ത് – ശ്വേത ജയറാം

മിസ് ക്വീൻ വെസ്റ്റ് – അഖ്‌സ വർഗീസ്

 

പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ്ണകിരീടമാണ് വിജയികൾക്ക് സമ്മാനിച്ചത്. ഹരി ആനന്ദ് (ഫാഷൻ ഡിസൈനർ), ലക്ഷ്മി മേനോൻ (മോഡൽ, നടി), അലേസിയ റൗട്ട് (മോഡൽ , ഗ്രൂമർ ), സിദ്ധാന്ത് വീർ സൂര്യവംശി (നടൻ മോഡൽ ) എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ച പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യുഇയുമാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. സാജ് എർത്ത് റിസോർട്സ് , DQUE 78 TFM ഗ്രേഡ് വൺ സോപ്പ്, നാച്ചുറൽസ് സ്കൂൾ ഓഫ് മേക്കപ്പ്, VPS ലേക്ഷോർ ഹോസ്പിറ്റൽ എന്നിവയാണ് പവേർഡ് ബൈ പാർട്ട്നേഴ്‌സ് .യുണീക്ക് ടൈംസ്, കൽപ്പന ഇന്റർനാഷണൽ, സിപ്ഫിറ്റ് വിൻഡോസ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം, ഐശ്വര്യ ഔട്ട്ഡോർ മീഡിയ, യുടി ടിവി, , ടൈംസ് ന്യൂ, യൂറോപ്പ് ടൈംസ്, യുടി വേൾഡ്, ഫാഷൻ കണക്ട്, നാച്ചുറൽസ് സ്കൂൾ ഓഫ് മേക്കപ്പ്, മില്യൺ ഡോട്ട്, ഫോട്ടോജെനിക് ഫാഷൻ & വെഡ്ഡിംഗ്സ്, ഉദയ സൗണ്ട് . ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്‌നസ്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, പറക്കാട്ട് റിസോർട്സ് , ഗ്രീൻ മീഡിയ, എഫ് ഐ സി എഫ്, എന്നിവയാണ് കോ -പാർട്ട്നേഴ്‌സ്.

രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

അബിനയ സുബ്രഹ്മണ്യം ( തമിഴ്‌നാട് ), അഫ്രിൻ സയീദ (കർണാടക), ഐശ്വര്യ ( രാജസ്ഥാൻ ), അഖ്‌സ വർഗീസ് (മഹാരാഷ്ട്ര), ചന്ദ്രലേഖ നാഥ് (കേരളം), ദീക്ഷ നാരംഗ് (മഹാരാഷ്ട്ര), ദീപ്തി ശ്രീരംഗം (ആന്ധ്രാപ്രദേശ് ), ധച്ചാനി ശാന്ത സോരുബൻ ( തമിഴ്‌നാട് ), ഗൗരി ഗോതങ്കർ (മഹാരാഷ്ട്ര), കാജൽ ഭരദ്വാജ് ( രാജസ്ഥാൻ ), കാശിഷ് അറോറ (ഡൽഹി), കോമൾ സിംഗ് (രാജസ്ഥാൻ ), മെഹർമീത് കൗർ (മഹാരാഷ്ട്ര ), റീമ രവിശങ്കർ ( കേരളം), ഷൺമുഖ പ്രിയ എൻ (തമിഴ്‌നാട് ), ശ്രുതി റൗൾ ( മഹാരാഷ്ട്ര), ശ്രുതിക ശർമ്മ (ഉത്തരാഖണ്ഡ്), ശ്വേത ജയറാം ( കേരളം), വൈഷ്ണവി ശർമ്മ (രാജസ്ഥാൻ) എന്നിവരായിരുന്നു മത്സരാർത്ഥികൾ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.