യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊടുങ്ങല്ലൂരില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് ചെമ്പറമ്പത്ത് പള്ളി റോഡില്‍ മക്കളുടെ മുമ്പില്‍ വച്ച് റിന്‍സി എന്ന യുവതിയെ കൊലപ്പെടുത്തിയ അയല്‍വാസി പുതിയ വീട്ടില്‍ റിയാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ എറിയാട് കേരള വര്‍മ സ്കൂളിന് സമീപം വസ്ത്രാലയം നടത്തുന്ന മാങ്ങാറ പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് വെട്ടേറ്റ് മരിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത് റിയാസ് മുമ്പ് യുവതിയുടെ തുണിക്കടയില്‍ ജോലിക്കാരനായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona