ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് നടന് ദിലീപും സംവിധായകന് രഞ്ജിത്തും
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് നടന് ദിലീപും സംവിധായകന് രഞ്ജിത്തും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് വേദിയില്‍ പറഞ്ഞു. തീയേറ്റര്‍ ഉടമകളുടെ പ്രശ്നം പരമാവധി സര്‍ക്കാരിന് മുന്നില്‍ എത്തിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കി. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona