മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ അനുമതി അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കെ റെയില്‍ തന്നെയാവും പ്രധാന വിഷയമായി അവതരിപ്പിക്കുക. കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള പ്രതിഷേധങ്ങള്‍ സംബന്ധിച്ചും കേന്ദ്രത്തെ അറിയിക്കും. സില്‍വര്‍ലൈനിലടക്കം കേന്ദ്രത്തിന്റെ കൂടുതല്‍ പിന്തുണ തേടാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ നിരവധി വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona