സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട്ട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. എട്ടംഗ സംഘമാണ് ശബരിയെ ആക്രമിച്ചത്. അക്രമിച്ചവര്‍ ഡിവൈഎഫ്ഐക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. പ്രതികളായ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സുല്‍ഫിത്ത്, കണ്ണന്, രാജന് തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona