സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തിക്ക് ഇന്ന് ബേ​പ്പൂ​രിൽ തുടക്കം

സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തിക്ക് ഇന്ന് ബേ​പ്പൂ​രിൽ തുടക്കം

യാ​ത്ര​ചെ​യ്യാ​ന്‍ ഇഷ്ടപ്പെടുന്ന സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ‘സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തി’​ക്ക് ഇന്ന് ബേ​പ്പൂ​രി​ലെ ഗോ​തീ​ശ്വ​ര​ത്ത് തു​ട​ക്ക​മാ​വും. ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഒ​രു വി​നോ​ദ​യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫ്ലാ​ഗ് ഓ​ഫ് രാ​വി​ലെ ഒൻപത് മണിക്ക് ഗോ​തീ​ശ്വ​രം ബീ​ച്ചി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍വ്വഹി​ക്കും. ‘വേ​ള്‍​ഡ് ഓ​ഫ് വു​മ​ണ്‍’ എ​ന്ന സ്വ​ത​ന്ത്ര സം​ഘ​ട​ന വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര ന​ട​ത്താ​ന്‍ താ​ല്പ​ര്യ​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് സം​ഘ​ട​ന സ​ഹാ​യം ഒ​രു​ക്കും.

ബേ​പ്പൂ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി വൈ​കാ​തെ സം​സ്ഥാ​ന​മാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷി​ത​മാ​യ ഹോം​സ്റ്റേ, പൊ​ലീ​സ് സ​ഹാ​യം, ഹോ​ട്ട​ല്‍ ശൃം​ഖ​ല​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ പ്ര​ത്യേ​കം ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ചി​ക്കു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.