എസ് ബി ഐ യില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സി‌ഒ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

എസ് ബി ഐ യില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സി‌ഒ) തസ്തികകളിലേക്ക്   അപേക്ഷകൾ  ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സി‌ഒ) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യവും യോ​ഗ്യതയുമുളളവര്‍ക്ക് SBI യുടെ sbi.co.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച്‌ 31 ആണ്. അപേക്ഷാ നടപടികള്‍ ഓണ്‍ലൈനായി മാര്‍ച്ച്‌ 4, ‌ന് ആരംഭിച്ചു.

ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – 1, ചീഫ് ടെക്‌നോളജി ഓഫീസര്‍ -1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസര്‍ (ഇ-ചാനലുകള്‍) – 1, ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസര്‍ (കോര്‍ ബാങ്കിംഗ്) – 1 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുളള വിശദാംശങ്ങള്‍.

ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ യോ​ഗ്യതയോ ഉണ്ടായിരിക്കണം, എംബിഎ ഒരു അധിക യോ​ഗ്യതായായി കണക്കാക്കും.

ചീഫ് ടെക്‌നോളജി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എംബിഎ ഒരു അധിക യോ​ഗ്യതായായി കണക്കാക്കും

ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസര്‍ (ഇ-ചാനലുകള്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ ഒരു മേഖലയോ ഉണ്ടായിരിക്കണം, എംബിഎ അധിക യോ​ഗ്യതയായി പരി​ഗണിക്കും.

ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസര്‍ (കോര്‍ ബാങ്കിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പ്രസക്തമായ ഒരു ഫീല്‍ഡ് ഉണ്ടായിരിക്കണം, എംബിഎ അധിക യോ​ഗ്യതയായി പരി​ഗണിക്കും.

ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ – 750 രൂപ, SC/ST/PWD വിഭാഗങ്ങളെ അപേക്ഷാ ഫീസ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ സൂചിപ്പിച്ച പോസ്റ്റുകള്‍ക്ക് 2022 മാര്‍ച്ച്‌ 31-നകം ഔദ്യോഗിക വെബ്സൈറ്റ് – sbi.co.in വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിശദമായ വിജ്ഞാപനത്തിലേക്കുള്ള ലിങ്ക് സന്ദര്‍ശിക്കുക.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.