എയിംസില്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ് അസോസിയേഷന്‍

എയിംസില്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ് അസോസിയേഷന്‍

ദില്ലി എയിംസില്‍ ( AIIMS ) അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹരീഷ് കജ്ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ശക്തമാകുന്നത്. ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്‌കരിക്കുമെന്ന് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു. ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്സുമാര്‍ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു. നിരവധി പേര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹരീഷ് കജ്ളക്ക് നേരെ മാത്രമായിരുന്നു നടപടി. ഹരീഷ് കുമാര്‍ കജ്ളയുടെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും തുടങ്ങി നേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് അസോസിയേഷന്‍ തീരുമാനം.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.