ഐപിഎല്ലില്‍ ഇന്ന് മലയാളി താരങ്ങളായ സഞ്ജു സാംസണും രോഹിത് ശര്‍മ്മയും നേര്‍ക്കുനേര്‍
ഐപിഎല്ലില്‍ സഞ്ജു സാംസണും രോഹിത് ശര്‍മ്മയും ഇന്ന് നേര്‍ക്കുനേര്‍. വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന് റോയല്‍സ് പോരാട്ടത്തിന് തുടക്കമാവുക. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ചാണ് രാജസ്ഥാന് റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അടിയറവ് പറഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മുക്തനായ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാന് കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ്. മലയാളി താരങ്ങളായ സഞ്ജുവും ബേസില്‍ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ബേസില്‍ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ ശ്രീലങ്കന്‍ ഇതിഹാസങ്ങളായ മഹേല ജയവര്ധനെയുംകുമാര് സംഗക്കാരയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona