കോര്‍ഡെലിയ ക്രൂയിസ് ലഹരിക്കടത്ത് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു
കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ സാക്ഷിയായിരുന്ന പ്രഭാകര്‍ സെയില്‍ മരിച്ചു. 36 വയസായിരുന്നു. ചമ്പൂരിലെ മഹുല്‍ ഏരിയയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകര്‍ സെയിലിന്റെ അഭിഭാഷകന് തുഷാര്‍ ഖണ്ഡാരെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായത്. 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ 28നാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍സിബിയുടെ സാക്ഷിയായിരുന്ന സെയില്‍ പിന്നീട് അന്വേഷണ ഏജന്‍സിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. കേസില്‍ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എന്നാണ് എന്സിബിക്കെതിരെയും ആര്യന് ഖാനൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകന് കെ.പി ഗോസാവിക്കും എതിരെ അദ്ദേഹം ആരോപിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona