കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് പരിധിയില്‍ വന്‍ ലഹരി വേട്ട കോട്ടയം സ്വദേശിയായ യുവതിയും 7 യുവാക്കളും അറസ്റ്റില്‍
ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട. കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ എട്ട് പേര് പിടിയിലായി. കെന്റ് മഹല്‍ ഫ്ളാറ്റിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ഹാഷിഷ് ഓയിലിന്റെ 82 ബോട്ടില്‍ പിടിച്ചെടുത്തു. എംഡിഎംഎയും കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്‍ഫോ പാര്‍ക്ക് പൊലീസിന്റെ ഇടപെടല്‍. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ റിസ്വാന് 23 വയസ്, വഴുതക്കാടുകാരനായ ശങ്കരനാരായണന്, ചേര്‍ത്തലക്കാരനായ ജിഷ്ണു രമേശ് (22), തെക്കുംകുടിയിലെ അനന്തു സജി, ഹരിപ്പാട്ടെ അഖില്‍ മനോജ്, ചാവക്കാട്ടെ അന്‍സാരി, കോട്ടയം സ്വദേശിനി കാര്‍ത്തിക യു (26) എന്നിവരാണ് അറസ്റ്റിലായത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona