ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്‌കരിച്ചു

ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ  ബഹിഷ്‌കരിച്ചു

ക്ലാസുകള്‍ വേണ്ടത്ര ലഭിക്കാതെ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ഗവ.മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചു. 132 വിദ്യാര്‍ത്ഥികളില്‍ 102 പേരാണ് ബഹിഷ്‌കരിച്ചത്. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്ന് പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍ നടത്താന്‍ ആരോഗ്യ സര്‍വ്വകലാശാല തീരുമാനിച്ചിരുന്നു.
സിലബസ് പ്രകാരം 792 മണിക്കൂര്‍ ക്ലിനിക്കല്‍ ക്ലാസുകള്‍ നടന്നിട്ടില്ലെന്നതിനാല്‍ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ടാണ് എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോളേജുകള്‍ പ്രസിദ്ധീകരിച്ച ടൈം ടേബിള്‍ പ്രകാരം 580 മണിക്കൂര്‍ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.