വധഗൂഢാലോചന കേസ്; ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
നടന് ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മൊഴിയെടുപ്പ് മൂന്ന് മണിക്കൂര്‍ നീണ്ടു. ആറായിത്തോളം ശബ്ദരേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ആദ്യമൊഴിയെടുപ്പില്‍ മഞ്ജു തിരിച്ചറിഞ്ഞിരുന്നു. പുറത്തുവന്ന കൂടുതല്‍ ശബ്ദരേഖകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു രണ്ടാം മൊഴിയെടുപ്പ്. നടിയെ അക്രമിച്ച കേസിലെ സാക്ഷിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെ അഭിഭാഷകന് മൊഴി പറഞ്ഞുപഠിപ്പിക്കുന്നതിന്റേതെന്ന് കരുതുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona