ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭണ്ഡാരം വരവ്
ഇക്കുറി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭണ്ഡാരം വരവ്. ഏപ്രില്‍ മാസത്തെ വരവ് കണക്കാക്കിയപ്പോഴാണിത്. ആകെ ലഭിച്ചത് 5.74 കോടിയിലേറെ രൂപയാണ്. അഞ്ചരകോടി രൂപയിലേറെ ലഭിക്കുന്നത് ഇതാദ്യമായാണ്. വിഷു ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ദര്‍ശനത്തിന് കൂടുതല്‍ ആളുകളെത്തിയതാണ് ഭണ്ഡാരം വരവ് വര്‍ദ്ധിക്കാനുള്ള കാരണം. അഞ്ച് കോടി രൂപ കടക്കുന്നത് തന്നെ വളരെ അപൂര്വമായിട്ടായിരുന്നു. മൂന്ന് കിലോ 98 ഗ്രാം സ്വര്‍ണ്ണവും 11 കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona