വേങ്ങരയില്‍ വന്‍ ലഹരിമരുന്ന് വേട്ട
വേങ്ങരയില്‍ വന്‍ ലഹരിമരുന്ന് വേട്ട.ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേര് പോലിസ് പിടിയിലായി. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്,കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും വേങ്ങര പോലിസും ചേര്‍ന്ന് പിടികൂടിയത്.രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്.ഇവരുടെ കൂട്ടാളികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona