സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ് നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് സൂചന. ജൂണില്‍ ആരംഭിച്ച്‌ സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷത്തില്‍ മധ്യ- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയും ഉണ്ടാകുമെന്നാണ് ആദ്യഘട്ട പ്രവചനത്തില്‍ പറയുന്നത്. ഇത്തവണ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ചില്‍ ആരംഭിച്ച സീസണില്‍ വ്യാഴം വരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 236 മില്ലി ലിറ്റര്‍ മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴ പെയ്തു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.