സില്‍വര്‍ലൈന്‍ പദ്ധതി ബോധവല്‍ക്കരണത്തിനെതിരെ നോട്ടീസ് പതിപ്പിച്ച് പുന്തല നിവാസികള്‍

സില്‍വര്‍ലൈന്‍ പദ്ധതി ബോധവല്‍ക്കരണത്തിനെതിരെ നോട്ടീസ് പതിപ്പിച്ച് പുന്തല നിവാസികള്‍

സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്താന്‍ പദ്ധതിയനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച്‌ വെണ്‍മണി പഞ്ചായത്തിലെ പുന്തല നിവാസികള്‍. പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നതാണ് പോസ്റ്ററിലെ ആവശ്യം. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.നേരത്തെ കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു. വിശദീകരണ ലഘുലേഖകള്‍ നാട്ടുകാര്‍ കൈപ്പറ്റാനും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.