അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് രാജിവച്ചു.

അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് രാജിവച്ചു.

ഓസ്‌കാര്‍ വേദിയില്‍ വച്ച്‌ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്കാഡമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് രാജിവച്ചു. വില്‍ സ്മിത്തിന്റെ രാജി സ്വീകരിച്ചതായി അക്കാഡമി പ്രസിഡന്റ് അറിയിച്ചു. അച്ചടക്ക നടപടി എടുക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെതിരെയുള്ള നടപടി തീരുമാനിക്കാനുള്ള യോഗം ഏപ്രില്‍ 18ന് ചേരും. സംഭവത്തില്‍ നടനോട് അക്കാഡമി വിശദീകരണം തേടിയിരുന്നു. അവാര്‍ഡ് വിതരണ ചടങ്ങിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണ്. അക്കാഡമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനാകാത്തതിൽ സങ്കടമുണ്ട് എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന്റെ പേരിലാണ് സ്മിത്ത് ഓസ്കാര്‍ വേദിയില്‍ വച്ച്‌ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗം നേരിടുന്ന ജെയ്ഡയുടെ രൂപത്തെയാണ് അവതാരകന്‍ പരിഹസിച്ചത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.