അമേരിക്കയിലെ കാന്‍സസില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം
അമേരിക്കയിലെ കാന്‍സസില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് കാന്‍സസിലെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തു. ഏഴായിരത്തോളം ആളുകള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്.
സെഡ്വിക്ക് കൗണ്ടിയില്‍ 100 കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിച്ചെന്ന് ആന്‍ഡോവര്‍ ഫയര്‍ ചീഫ് ചാഡ് റസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്‍ഡോലവര്‍ മേഖലയിലാണ് വന്‍ നാശം സംഭവിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona