കേ​ര​ള ഗെ​യിം​സി​ലെ ആ​ദ്യ സ്വ​ര്‍ണ്ണമെ​ഡ​ലുകൾ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ടി. ​വ​രു​ണി​നും മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി എ​ന്‍. പ്ര​സീ​ദ​ക്കും

കേ​ര​ള ഗെ​യിം​സി​ലെ ആ​ദ്യ സ്വ​ര്‍ണ്ണമെ​ഡ​ലുകൾ   ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ടി. ​വ​രു​ണി​നും മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി എ​ന്‍. പ്ര​സീ​ദ​ക്കും

പ്ര​ഥ​മ കേ​ര​ള ഗെ​യിം​സി​ലെ ആ​ദ്യ സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍ എ​ന്ന ഖ്യാ​തി ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി ടി.​വ​രു​ണി​നും മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി എ​ന്‍. പ്ര​സീ​ദ​ക്കും സ്വ​ന്തം. സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന 68 കി​ലോ​ഗ്രാ​മി​ല്‍ താ​ഴെ​യു​ള്ള പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് വ​രു​ണ്‍ സ്വ​ര്‍ണം നേ​ടി​യ​ത്. 46 കി​ലോ​ഗ്രാ​മി​ല്‍ താ​ഴെ​യു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​സീ​ദ സ്വ​ര്‍ണം നേ​ടി​യ​ത്. 2018ല്‍ ​തു​നീ​ഷ്യ​യി​ല്‍ ന​ട​ന്ന ലോ​ക ചാ​മ്പ്യൻ ​ഷിപ്പിൽ പ​ങ്കെ​ടു​ത്ത താ​ര​മാ​ണ് പ്ര​സീ​ദ.

ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ താ​ര​ങ്ങ​ളാ​ണ്. 87 കി​ലോ​ഗ്രാ​മി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മി​നാ​സ് എം. ​ചെ​റി​യാ​ന്‍ സ്വ​ര്‍ണ്ണം നേ​ടി. വ​യ​നാ​ടി​ന്‍റെ കെ.​എ. ഇ​നോ​ഷി​നാ​ണ് ഈ ​ഇ​ന​ത്തി​ല്‍ വെ​ള്ളി. കാ​സ​ര്‍കോ​ടി​ന്‍റെ കെ. ​ജി​തി​ന്‍ വെ​ങ്ക​ലം നേ​ടി. 53 കി​ലോ​ഗ്രാ​മി​ല്‍ താ​ഴെ​യു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ പി. ​റ​ന മ​ജീ​ദ് സ്വ​ര്‍ണ്ണ​വും കാ​സ​ര്‍​കോ​ടി​ന്‍റെ ടി.​വി. അ​ശ്വ​തി വെ​ള്ളി​യും പാ​ല​ക്കാ​ടി​ന്‍റെ ആ​ര്‍. അ​ഞ്ജി​ത വെ​ങ്ക​ല​വും നേ​ടി. 87 കി​ലോ​യി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്‍റെ എം.​ഡി. പോ​ള്‍സ​ണ്‍ സ്വ​ര്‍ണ്ണ​വും തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ കെ.​എ. റാ​സിം വെ​ള്ളി​യും കോ​ട്ട​യ​ത്തി​ന്‍റെ അ​യ്യ​പ്പ​ദാ​സ് വെ​ങ്ക​ല​വും നേ​ടി. 73 കി​ലോ​ക്ക്​ മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ ടി.​വി. ഉ​ണ്ണി​മാ​യ​ക്കാ​ണ് സ്വ​ര്‍ണ്ണം. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ആ​ര്യ​കൃ​ഷ്ണ വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ കാ​സ​ര്‍​കോ​ടി​ന്‍റെ പൂ​ജ രാ​ജ​ന്‍ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.