ഐപിഎല്‍ 2022 കലാശ പോരാട്ടം

ഐപിഎല്‍ 2022 കലാശ പോരാട്ടം

ഐപിഎല്‍ 2022 കലാശ പോരാട്ടം. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏറ്റുമുട്ടാൻ രാജസ്ഥാൻ റോയൽസ് റെഡി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ്  രാജസ്ഥാൻ റോയൽസ് ഫൈനൽ ഉറപ്പിച്ചത്. ഈ സീസണിലെ ജോസ് ബട്‌ലറുടെ നാലാം  സെഞ്ചുറിയാണ് 106 (60) രാജസ്ഥാന് കീരീട പോരാട്ടത്തിലേക്ക് വഴി തുറന്നത്. ടോസ് നേടിയ സഞ്ജു സംസണും ടീം ബാംഗ്ലൂരിനെ ബാറ്റിംങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ആർസിബി നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 161 റൺസ് നേടി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ആര്‍സിബിക്ക് വേണ്ടി രജത് പടിദാർ 58 റൺസ് നേടി. 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.