മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് കര്ശ്ശനഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്കി
വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് ഹൈക്കോടതി ജാമ്യം നല്കി. ഇതോടെ പിസി ജോര്‍ജ്ജിന് ഇന്നു തന്നെ പുറത്തിറങ്ങാനാകും. കര്‍ശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി ജോര്‍ജ്ജിന് ജാമ്യം നല്‍കിയത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് ജോർജ്ജ് കോടതിയെ അറിയിച്ചിരുന്നു. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തിന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
ഇത്തരം കേസുകള്‍ സമൂഹത്തിന് വിപത്താണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ നിലപാടെടുത്തു. പിസി ജോര്‍ജ്ജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയെ അറിയിച്ചു. എന്നാല്‍ മുന്‍ എംഎല്‍എ എന്നതും പ്രായവും കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona