കെഎസ്ആര്‍ടിസിയുടെ ഉപയോഗ ശൂന്യമായ ബസുകള്‍ ക്ലാസ്മുറികളാകും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് ക്ളാസ് മുറികളായി മാറ്റുന്നത്. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ് മുറികള്‍ തയാറാക്കുക. വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി പദ്ധതി നടപ്പിലാക്കും. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. എഴുപത്തിയഞ്ചോളം ലോ ഫ്ളോര്‍ ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്കൂളിലേക്കായി പരിഗണിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona