കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനം ആരംഭിച്ചു
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനം ആരംഭിച്ചു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലേക്ക് സ്മൃതിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. 10 മണിക്ക് കളക്ടറേറ്റില്‍ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ഉച്ചയ്ക്ക് ഒരു മണിക്ക് സംഘപരിവാര്‍ നേതാക്കളോടൊപ്പം മീറ്റിലും പങ്കെടുക്കും. തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി, ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി എന്നിവ കേന്ദ്ര മന്ത്രി സന്ദര്‍ശിക്കും. വൈകിട്ട് 4 മണിക്ക് മാദ്ധ്യമങ്ങളെ കാണും. ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona