വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപ ടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരിഹാരസെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജിവെച്ചു

വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപ ടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരിഹാരസെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജിവെച്ചു

ലൈംഗിക പീഢനക്കേസില്‍പ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പരാതി പരിഹാരസെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജിവെച്ചു. സെല്ലിലെ അംഗമായ കുക്കു പരമേശ്വരനും രാജി നല്‍കി. സംഘടനയിലെ അംഗമായ മാല പാര്‍വതി നേരത്തെ രാജിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ച മൃദു സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് സംഘടനയില്‍ ഉണ്ടായത്. വിജയ്ബാബുവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് ബാബുരാജും വ്യക്തമാക്കിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.വിജയ് ബാബുവിന് ജാമ്യം ലഭിക്കുന്നതെ വരെ അദ്ദേഹത്തെ അമ്മയില്‍ നിന്നും പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഒരുവിഭാഗം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് 15 ദിവസത്തെ സമയം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അമ്മ വിജയ് ബാബുവിനൊപ്പമാണെന്നാണ് ഉയരുന്ന ആക്ഷേപം.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.