തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും
തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. മെയ് 10നാണ് പൂരം നടക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം നടക്കും. പാറമേക്കാവിലാണ് ആദ്യം കൊടിയേറ്റം നടക്കുന്നത്. രാവിലെ ഒന്‍പതിനും പത്തരയ്ക്കും ഇടയിലാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10:30 10 :55 നും ഇടയില്‍ കൊടിയേറ്റം ഉണ്ടാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂരം പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. മെയ് എട്ടിന് സാമ്പിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona