ജർമ്മൻ ചാംപ്യൻ മൂസ യാമാക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ബോക്സിങ് റിങ്ങിൽ മറ്റൊരു ജീവൻകൂടി പൊലിഞ്ഞു. ജർമ്മൻ ചാംപ്യൻ മൂസ യാമാക്കാണ് മത്സരത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. യുഗാണ്ടയുടെ ഹംസ വാന്ദേരയ്ക്കെതിരെ ശനിയാഴ്ച മ്യൂണിക്കിൽ നടന്ന മത്സരത്തിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് റിങ്ങിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബോക്സിങ് റിങ്ങിൽ ഇതുവരെ തോൽവിയറിയാത്ത താരമായിരുന്നു മൂസ യാമാക്ക്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona