താരസംഘടനയായ അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും മാലാ പാര്‍വ്വതി രാജി വെച്ചു.
വിജയ് ബാബുവിനെ പുറത്താക്കണമെന്നായിരുന്നു പരാതി പരിഹാര സെല്ലിലെ ആവശ്യം അംഗീകാരിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് രാജി വെച്ചത് . എന്നാല്‍ വിജയ് ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മ ചെയ്തത്. ഈ സാഹചര്യത്തിലാണ് മാലാ പാര്‍വ്വതിയുടെ തീരുമാനം. താരസംഘടനയിലെ ഭിന്നതയാണ് ഇത് വ്യക്തമാക്കുന്നത്. മാല പാര്‍വതി രാജി വക്കുമ്പോള്‍ സമിതി അധ്യക്ഷ ശ്വേത മേനോനൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാര്‍വതി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona