കേരള ഗെയിംസ് 2022 ന് ആവേശത്തുടക്കം

കേരള ഗെയിംസ് 2022 ന്  ആവേശത്തുടക്കം

കേരള ഗെയിംസ് 2022 ന് ആവേശത്തുടക്കം.ഞായറാഴ്ച രാവിലെ നടന്ന വാശിയേറിയ 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ പുരുഷവിഭാഗത്തില്‍ ശിവം യാദവും വനിത വിഭാഗത്തില്‍ പ്രീനു യാദവും ചാമ്പ്യന്മാരായി. ഒരു മണിക്കൂറും ഒൻപത് മിനിറ്റും 37 സെക്കന്‍ഡും കൊണ്ടാണ് ശിവം യാദവ് 21.1 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. പ്രീനു യാദവ് ഈ ദൂരം ഒരു മണിക്കൂര്‍ 30 മിനിറ്റ് ഒൻപത് സെക്കന്‍ഡില്‍ മറികടന്നു. പുരുഷ വിഭാഗത്തില്‍ എം. രാജ്കുമാര്‍ രണ്ടാം സ്ഥാനവും സി. ഷിജു മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ കെ.എം. അര്‍ച്ചനയും പ്രമീള യാദവും രണ്ടും മൂന്നും സ്ഥാനങ്ങള്‍. 46 വയസ്സു മുതല്‍ 55 വരെയുള്ളവരുടെ വിഭാഗത്തില്‍ സുഭാഷ് സിങ്ങും എ.കെ. രമയും സ്വര്‍ണം നേടിയപ്പോള്‍ 56 മുതല്‍ 99 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ എ. ബാബയും ദുര്‍ഗ്ഗ സെയ്‌ലുമായിരുന്നു ഫിനിഷിങ് പോയന്‍റ് താണ്ടിയത്. 4.30ന് കനകക്കുന്നില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ മന്ത്രി ജി.ആര്‍. അനിലും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റര്‍ ഓട്ട മത്സരത്തില്‍ ഷെറിന്‍ ജോസും മല്ലേശ്വരി റാത്തോഡുമാണ് ഒന്നാമതെത്തിയത്. ഷെറിന്‍ ജോസ് 33 മിനിറ്റ് 56 സെക്കന്‍ഡുകൊണ്ടും മല്ലേശ്വരി 41 മിനിറ്റ് 38 സെക്കന്‍ഡുകൊണ്ടും 10 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി. 10 കിലോമീറ്റര്‍ ഓട്ടത്തിനുശേഷം മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്ണും നടന്നു. തലസ്ഥാന ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള രണ്ടായിരത്തിലധികംപേര്‍ ഫണ്‍ റണ്ണില്‍ പങ്കെടുത്തു. ഹാഫ് മാരത്തണില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന ആകെ സമ്മാനത്തുകയായ 11 ലക്ഷം രൂപയാണ് വിജയികള്‍ക്ക് നല്‍കിയത്. മന്ത്രി വി. ശിവന്‍കുട്ടി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തിരുവനന്തപുരം ആസ്ഥാനമായ ഐ ടെന്‍ റണ്ണിങ് ക്ലബാണ് മാരത്തണിന് നേതൃത്വം നല്‍കിയത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.