വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സൂചന
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി സൂചന. കൊച്ചി സിറ്റി പോലീസിന്റെ റിപ്പോർട്ട് പ്രകാരം വിദേശമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. സ്വാഭാവികമായും പാസ്പോർട്ട് റദ്ചെയ്യുമ്പോൾ വിസയും റദ്ദാകും. ഇത് മുൻകൂട്ടിക്കണ്ടാണ് വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതെന്നാണ് നിഗമനം. പിടികിട്ടാപുള്ളികളെ കൈമാറുന്ന ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിൽ ഇല്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona