വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍. കഞ്ചാവ് നട്ടു വളര്‍ത്തിയത് പുറമേ നിന്ന് വാങ്ങുന്ന കഞ്ചാവിന്റെ വിലക്കൂടുതല്‍ കാരണം.
കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍ കണിയാന്‍കുഴി കാരാണിയില് തുളസിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona