റേഷന്‍ കടയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
റേഷന്‍ കടയില്‍ കയറി മണ്ണെണ്ണ എടുത്തൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് ഇടയിലേക്ക് വിവസ്ത്രനായി നിന്ന ശേഷം ഇയാള്‍ കടയിലേക്ക് ഓടി കയറുകയായിരുന്നു. കട്ടാക്കട മാര്‍ക്കറ്റില്‍ രാവിലെയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാക്കട മാര്‍ക്കറ്റിന് സമീപത്തെ എസ്എന്‍ നഗറിലെ റേഷന്‍ കടയിലാണ് ടൗണിനെ നടുക്കിയ സംഭവം ഉണ്ടായത്. പൂവച്ചല്‍ പുന്നാക്കരിക്കകം സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്ന യുവാവ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona