ചരിത്രം കുറിച്ച് കോഴിക്കോട് മൈത്ര ആശുപത്രി
കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ്, മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് , പള്‍മണറി വാല്‍വ് റീപ്ലേസ്മെന്റ്എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന വടക്കന്‍കേരളത്തിലെ ഏക കേന്ദ്രം മൈത്ര ഹോസ്പിറ്റലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്രമാണ് മൈത്രയിലേത്. മിനിമലി ഇന്‍വേസീവ് രീതികളിലൂടെ ചെറിയ (2-3 മി.മീറ്റര്‍) മുറിവുകളുണ്ടാക്കിയുള്ള ചികിത്സാരീതി, കുറഞ്ഞ ആശുപത്രി വാസം, ശസ്ത്രക്രിയയുടെ പ്രശ്നങ്ങളില്‍ നിന്ന് വേഗത്തിലുള്ള മോചനം എന്നിവയെല്ലാം ഈ രീതിയുടെ പ്രത്യേകതയാണ്. തകരാറിലായ വാല്‍വുകള്‍ കത്തീറ്റര്‍ ഉപയോഗിച്ച് മാറ്റുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയെക്കാള്‍ വളരെ ഫലപ്രദവും സൗകര്യപ്രദവുമാണ്. തുറന്ന ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും ഈ രീതി ഉപകാരപ്രദമാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona