ടാറ്റൂ സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം മൂന്നുപേർ അറസ്റ്റിൽ

ടാറ്റൂ സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം മൂന്നുപേർ അറസ്റ്റിൽ

ടാറ്റൂ സ്ഥാപനത്തിന്റെ മറവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിയ മൂന്നംഗ സംഘം പിടിയില്‍. തൃശ്ശൂർ ഊരകത്ത് താമസിക്കുന്ന സഞ്ജന, പൂത്തോള്‍ സ്വദേശി മെബിന്‍, ചേറൂര്‍ സ്വദേശി കാസിം എന്നിവരാണ് അറസ്റ്റിലായത്. ചെന്ത്രാപ്പിനിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു സഞ്ജന. ടാറ്റൂ ആര്‍ടിസ്റ്റാണ് മെബിന്‍. ഇവരുടെ സുഹൃത്താണ് കാസിം. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരുന്നതിനിടെയാണ് ലഹരിമരുന്നുമായി സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 18 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.