പന്തളo കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജരാജവര്‍മ്മ അന്തരിച്ചു

പന്തളo കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജരാജവര്‍മ്മ അന്തരിച്ചു

പന്തളo കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജരാജവര്‍മ്മ അന്തരിച്ചു. കഴിഞ്ഞ 22 ന് അന്തരിച്ച മുന്‍ വലിയ തമ്പുരാന്റെ സഹോദരനും, ഇപ്പോഴത്തെ വലിയ തമ്പുരാനുമായ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തില്‍ തിരുവോണം നാള്‍ രാജരാജ വര്‍മ്മ (98) ആണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പാലക്കാട് മണ്ണാര്‍ക്കാട്ട് വെച്ച്‌ അന്തരിച്ചത്. കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ പൂയം തിരുനാള്‍ മംഗല തമ്പുരാട്ടിയുടെ മകനായി 1924 നവംബര്‍ 4-ാം തീയതിയാണ് ജനനം. ഭാര്യ: ഗൗരി വര്‍മ്മ സി.ആര്‍ കാവാലം ചാലയില്‍ കുടുംബാംഗമാണ്. മക്കള്‍: രവീന്ദ്രനാഥ് രാജവര്‍മ്മ, രാജലക്ഷ്മി നന്ദ ഗോപാല്‍, സുരേന്ദ്രനാഥ് രാജവര്‍മ്മ, അംബിക രവീന്ദ്രന്‍. മരുമക്കള്‍: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാല്‍, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രന്‍ രാമചന്ദ്രന്‍. സംസ്കാരം നാളെ ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവര്‍മഠത്തില്‍ നടക്കും. ആശൂലം മൂലം പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ജൂലൈ 8 വരെ അടച്ചിടുന്നതും ജൂലൈ 9 ന് ശുദ്ധി ക്രീയകള്‍ക്ക് ശേഷം തുറക്കും.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.