പ്രതി വിദേശത്താണെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതില്‍ ആശയക്കുഴപ്പം

പ്രതി വിദേശത്താണെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതില്‍ ആശയക്കുഴപ്പം

വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതില്‍ ആശയക്കുഴപ്പം. ഇതില്‍ വ്യക്തത തേടി വിഷയം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസ് വി കുഞ്ഞികൃഷ്ണന്റേതാണ് നടപടി. യുവ നടിയുടെ ബലാത്സംഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിലാണ് ഇത്തരമൊരു ഭിന്നത വന്നത്. പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ യുവതി കുവൈത്തിലാണ് നിലവില്‍. അവിടെ നിന്നുകൊണ്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ആദ്യം യുവതിയുടെ ജാമ്യാപേക്ഷ തള്ളി. പ്രതി കുവൈത്തിലായതിനാലാണ് ജാമ്യഹര്‍ജി കോടതി തള്ളാന്‍ തീരുമാനിച്ചത്. എന്നാല്‍ വിദേശത്ത് ഇരിക്കെയാണ് ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിന് ഉപാധികളോടെ മറ്റൊരു സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ആശയകുഴപ്പം ഉടലെടുത്തതോടെ പോക്സോ കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നിരുന്നാലും യുവതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
വിദേശത്തിരുന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് 438 ാം വകുപ്പ് വിലക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ ജഡ്ജി പറയുന്നത്. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നവര്‍ക്കും അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഗുരുതരമായ ഒരു കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് അറിഞ്ഞിട്ടും വിദേശത്തേക്ക് ഒളിച്ചോടിയ ശേഷം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ നിഷേധിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. പ്രതിയുടെ അറസ്റ്റിന് മുമ്പ് കോടതിക്ക് വേണമെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കാം. വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് എംഎസ് ഷാഫി കേസിലും ഷാര്‍ജ സെക്സ് റാക്കറ്റ് കേസിലെ പ്രതി സൗദ ബീവിയുടെ കേസിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.