മാത്യു-നസ്ലെൻ ടീമിന്റെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രം, പോണ്ടിച്ചേരിയിൽ

മാത്യു-നസ്ലെൻ ടീമിന്റെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രം, പോണ്ടിച്ചേരിയിൽ
മാത്യു-നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി   ‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ”നെയ്മർ ” എന്ന ബിഗ്‌ ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍  പുരോഗമിക്കുന്നു. ‘ജില്ല’, ‘ഗപ്പി’, ‘സ്റ്റൈൽ’, ‘അമ്പിളി’, ‘ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ  കോ ഡയറക്ടറായും പ്രവർത്തിച്ച സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് എഴുതുന്നു. മാത്യു-നസ്ലെൻ ഹിറ്റ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍-ഇന്ത്യന്‍ സിനിമയായ നെയ്മറിൽ മലയാളികള്‍ കണ്ട് പരിചയിച്ച മാത്യു-നസ്ലെൻ കഥാപാത്രങ്ങളില്‍ നിന്നും തീർത്തും  വ്യത്യസ്തമായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.
ഒരു മുഴുനീള എന്റെർറ്റൈനറായ ഈ സിനിമയിൽ, മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് ഒട്ടനേകം ഹിറ്റ്‌ ഗാനങ്ങള്‍ സമ്മാനിച്ച, മലയാളികളുടെ പ്രിയങ്കരനായ ഷാൻ റഹ്മാൻ ‘നെയ്മറി’നു വേണ്ടി സംഗീതമൊരുക്കുന്നു. ‘ഹണീ ബീ’, ‘ഗ്യാങ്സ്റ്റർ’, ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കാണെക്കാണെ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആൽബി ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റർ-നൗഫൽ അബ്ദുള്ള, ‘കള’, ‘ഓപ്പറേഷൻ ജാവ’, ‘ജാന്‍.എ.മന്‍.’, ‘ജോണ്‍ ലൂഥർ’, ‘പന്ത്രണ്ട്’എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഫിനിക്സ് പ്രഭു സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. മികച്ച ശബ്ദ രൂപകൽപനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിഷ്ണു ഗോവിന്ദ്‌, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദ രൂപകൽപന, ശബ്ദ മിശ്രണം എന്നിവ കൈകാര്യം ചെയ്യുന്നു.  റിലീസിനൊരുങ്ങുന്ന ‘പാപ്പന്‍’, ‘ഒരു മെക്സിക്കന്‍ അപാരത’, ‘അരവിന്ദന്റെ അതിഥികള്‍’ എന്നീ സിനിമകളില്‍ പ്രവർത്തിച്ച നിമേഷ് എം താനൂർ കലാസംവിധാനം നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. ക്രിസ്തുമസിന് “നെയ്മർ” തിയേറ്ററുകളിലെത്തും.പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.