മാരക മയക്കുമരുന്നുമായി കൊച്ചിയില്‍ നാല് യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നുമായി കൊച്ചിയില്‍ നാല് യുവാക്കള്‍ പിടിയില്‍

എംഡിഎംഎ ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്നുമായി കൊച്ചിയില്‍ നാല് യുവാക്കള്‍ പിടിയില്‍. എംഡിഎംഎ ഇനത്തില്‍പ്പെട്ട മാരക മയക്കുമരുന്നുമായി നാലു യുവാക്കളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശനുസരണം കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനായി നടത്തിവരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുമ്പളങ്ങി സൗത്ത് വലിയപറമ്പ് വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ 26 വയസ്സുള്ള നിതിന്‍ കൃഷ്ണ വി കെ, ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സി ജെ റോഡ് പുതിയ കോവിലകം സലീമിന്റെ മകന്‍ 35 വയസ്സുള്ള അക്ബര്‍ പി എസ്, ആലപ്പുഴ ചേര്‍ത്തല എരമല്ലൂര്‍ പൊഴിവേലിയില്‍ ബഷീറിന്റെ മകന്‍ 33 വയസ്സുള്ള മുഹമ്മദ് റാഫി, ആലപ്പുഴ ചേര്‍ത്തല അരൂക്കുറ്റി സ്റ്റാര്‍വില്ലയില്‍ നൗഷാദിന്റെ മകന്‍ 32 വയസ്സുള്ള റിന്‍ഷാദ് എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 135 ഗ്രാം എംഡിഎംഎയും 570 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.