രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സോളാര്‍ കേസ് പ്രതി സരിതയോട് ഹൈക്കോടതി

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സോളാര്‍ കേസ് പ്രതി സരിതയോട് ഹൈക്കോടതി

സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച രഹസ്യമോഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ വിവാദ നായിക സരിത നായര്‍ നല്‍കിയ ഹര്‍ജ്ജിയില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായരോട് ഹൈക്കോടതി ചോദിച്ചു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത നല്‍കിയ ഹര്‍ജ്ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. രഹസ്യമൊഴിയില്‍ തന്നെക്കുറിച്ചു ചില പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകര്‍പ്പിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.