ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അക്‌സര്‍ പട്ടേല്‍

ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അക്‌സര്‍ പട്ടേല്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യയുടെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍.35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 64 റണ്‍സുമായി കളിക്കളത്തിൽ നിലയുറപ്പിച്ച അക്‌സറിന്റെ പ്രകടനമാണ് ഇന്ത്യയെ ജയിപ്പിച്ചത്. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി.

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ കെയ്‌ല്‍ മെയേര്‍സിനെ സിക്‌സ് പറത്തിയായിരുന്നു അക്‌സര്‍ ടീമിനെ ജയിപ്പിച്ചത്. എം എസ് ധോനിയുടെ 17 വര്‍ഷം പഴക്കമുള്ള ഏകദിന റെകോര്‍ഡും താരം ഇന്നലെ തകര്‍ത്തു. ഏഴാം നമ്പറിലോ ലോ ഓര്‍ഡറിലോ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി അക്‌സര്‍ മാറി. നേരത്തെ ഈ റെക്കോര്‍ഡ് ധോനിയുടെ പേരിലായിരുന്നു. 2005ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് സിക്‌സറുകള്‍ അദ്ദേഹം അടിച്ചു. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്കും അയര്‍ലന്‍ഡിനുമെതിരെ രണ്ട് തവണ ധോനിയുടെ റെകോര്‍ഡിനൊപ്പം യൂസഫ് പത്താനും എത്തി.
27 പന്തില്‍ കന്നി ഏകദിന അര്‍ദ്ധസെഞ്ചുറി തികച്ച അക്‌സര്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനുമാണ്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.