രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച്‌ ജോയ് മാത്യു

രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച്‌ ജോയ് മാത്യു

വയനാട്ടിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച്‌ ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു. ഓഫീസ് തകര്‍ത്തവര്‍ കുട്ടികളാണ്. അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ്. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.