ഇടുക്കി ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമിലെ വെള്ളം പൂര്‍ണ്ണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഉത്തരവായി. 2382.52 അടിയാണ് നിലവിൽ ഡാമിലെ വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ്ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് നിലവിലുള്ളത്.

Photo Courtesy : Google/ images are subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.