മണപ്പുറം DQUE മിസ് ഗ്ലാം വേള്‍ഡ് 2022 കിരീടം സെര്‍ബിയയുടെ വാലന്റീന വാസിലിക്

മണപ്പുറം DQUE മിസ് ഗ്ലാം വേള്‍ഡ് 2022 കിരീടം സെര്‍ബിയയുടെ വാലന്റീന വാസിലിക്

 

മണപ്പുറം ഫിനാന്‍സിന്റെയും DQUE വിന്റെ യും സംയുകത സംരംഭത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസ് ഗ്ലാം വേള്‍ഡ് 2022 മത്സരത്തില്‍ സെര്‍ബിയയുടെ വാലന്റീന വാസിലിക് വിജയകിരീടം സ്വന്തമാക്കി.ഇന്ത്യയുടെ വൈഷ്ണവി ശര്‍മ്മ ഫസ്റ്റ് റണ്ണര്‍അപ്പും ഭൂട്ടാന്റെ ജെചെന്‍ ലാഡ്രി സെക്കന്‍ഡ് റണ്ണറപ്പും കിരീടം നേടി. ഓഗസ്റ്റ് 27-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മിസ് ഗ്ലാം വേള്‍ഡിന്റെ മൂന്നാംപ്പതിപ്പ് മത്സരത്തിലാണ് ഇവര്‍ വിജയികളായത്. മിസ് ഗ്ലാം വേള്‍ഡ് 2022 മത്സരത്തിലെ വിജയികളെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം ഡി ആന്‍ഡ് സി ഇ ഒ വി. പി. നന്ദകുമാര്‍ കിരീടമണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ ഡോ.അജിത് രവി, സായ ദി ഇന്‍ഫിനിറ്റി എലന്‍ഗസ് എം ഡി ബിബിന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള 21 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ്ണ കിരീടങ്ങളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും DQUE വുമാണ് പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിച്ച മിസിസ് ഗ്ലാം വേള്‍ഡ് 2022 ന്റെ പ്രധാന പങ്കാളികള്‍. അമൃത് വേണി, സാജ് എര്‍ത്ത് റിസോര്‍ട്ട്, യൂണിക് ടൈംസ്, ഡിക്യു ഫെയ്സ് ആന്‍ഡ് ബോഡി സ്‌കിന്‍ ഫ്രണ്ട്ലി സോപ്പ്, സായ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ട്‌നേഴ്സ് . രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

FICF, പറക്കാട്ട് റിസോര്‍ട്ട്, കല്‍പ്പന ഇന്റര്‍നാഷണല്‍, നെച്ചുപാടം ഡെന്റല്‍ ക്ലിനിക്, ടൈംസ് ന്യൂ, യുടി വേള്‍ഡ്, ഐശ്വര്യ അഡ്വെര്‍ടൈസിംഗ്, യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് ഫാഷന്‍ ആന്‍ഡ് വെഡ്ഡിംഗ്‌സ്, യു റ്റി ടിവി, ഉദയ സൗണ്ട്‌സ്, ഗ്രീന്‍ മീഡിയ, ജസ്റ്റ് ഷൈന്‍ ഫാമിലി ഫിറ്റ്‌നസ്, ഗുഡ് ഡേ ഹോട്ടല്‍സ്, അക്ഷയ് ഇന്‍കോ, ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്നിവയാണ് സഹ പങ്കാളികള്‍.

സബ് ടൈറ്റില്‍ വിജയികള്‍

മിസ് ഗ്ലാം വേള്‍ഡ് സോളിഡാരിറ്റി -ലൈബേരിയ

മിസ് ഗ്ലാം വേള്‍ഡ് ഫാഷനിസ്റ്റ – കംബോഡിയ

മിസ് ഗ്ലാം വേള്‍ഡ് ടാലന്റ് – ഇന്‍ഡോനേഷ്യ

മിസ് ഗ്ലാം വേള്‍ഡ് സെന്‍സേഷണല്‍ – മലേഷ്യ

മിസ് ഗ്ലാം വേള്‍ഡ് ഡിലിജന്റ് – നെതര്‍ലന്‍ഡ്

മിസ് ഗ്ലാം വേള്‍ഡ് ഇന്‍സ്‌പെയറിങ് – പരാഗ്വെ

മിസ് ഗ്ലാം വേള്‍ഡ് വിവസിയസ് – സ്‌പെയിന്‍

മിസ് ഗ്ലാം വേള്‍ഡ് ഷൈനിങ് സ്റ്റാര്‍ – നൈജീരിയ

മിസ് ഗ്ലാം വേള്‍ഡ് റാംപ് വാക്ക് -ഫിലിപ്പിയന്‍സ്

മിസ് ഗ്ലാം വേള്‍ഡ് ടെനേഷ്യസ് – ഫ്രാന്‍സ്

മിസ് ഗ്ലാം വേള്‍ഡ് റിനൈസന്‍സ് – സെര്‍ബിയ

മിസ് ഗ്ലാം വേള്‍ഡ് അഡോറബിള്‍ – നേപ്പാള്‍

മിസ് ഗ്ലാം വേള്‍ഡ് ഫിറ്റ്‌നസ് ഐക്കണ്‍ – റഷ്യ
മിസ് ഗ്ലാം വേള്‍ഡ് നാഷണല്‍ കോസ്റ്റിയൂം -ബ്രസീല്‍

ജി ഡി സിംഗ് (സംരംഭകന്‍ ), ഡോ ജയ മഹേഷ് (ഫിറ്റ്നസ് തെറാപ്പിസ്റ്റ്), സന്ദീപ് മലാനി (ചലച്ചിത്ര സംവിധായകന്‍) ഹരി ആനന്ദ് (ഫാഷന്‍ ഡിസൈനര്‍), ലൂസി (ഇന്റര്‍നാഷണല്‍ യോഗ ട്രെയിനര്‍ ) എന്നിവരായിരുന്നു ജഡ്ജിംഗ് പാനലില്‍. ഫാഷന്‍, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിലെ വിധഗ്ധരടങ്ങിയ ജഡ്ജിംഗ് പാനലാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

ഇന്ദ്ര പാര്‍മെന്റിയര്‍ (ബെല്‍ജിയം), ജെചെന്‍ ലാഡ്രി (ഭൂട്ടാന്‍ ), എന്‍ഡ്ഗെല്‍ പോനിസിയോ ഡ ക്രൂസ് ( ബ്രസീല്‍ ), തഡാസ സോണ്‍ (കംബോഡിയ), മേവ ബാലന്‍ (ഫ്രാന്‍സ് ), വൈഷ്ണവി ശര്‍മ്മ(ഇന്ത്യ), അന്നിസ പ്രെറ്റി മൂസ ( ഇന്തോനേഷ്യ), ഒഡെല്ല യെയ് ഫ്‌ലോമ (ലൈബീരിയ), നിരാഷിനി ഗുണശേഖരന്‍ (മലേഷ്യ), ഹാലിലോവിച്ച് ( മോണ്ടിനെഗ്രോ), മോണിക്ക ക്ലാര്‍ക്ക് (നമീബിയ), ഐറിന ശ്രേഷ്ഠ (നേപ്പാള്‍ ), മിഷേല്‍ എലീസ് ബെര്‍ത്തിന വാന്‍ ഡി വിന്‍ (നെതര്‍ലാന്‍ഡ് ), സാറാ ബുലസ് ( നൈജീരിയ), സിന്തിയ വെറോണിക്ക ഫ്‌ലോറന്‍സിയാനി അഗ്യൂറോ ( പരാഗ്വേ), വിവിയന്‍ ഹെര്‍ണാണ്ടസ് ( ഫിലിപ്പീന്‍സ് ), കറ്റാര്‍സിന ജസ്റ്റിന ഗജെവ്സ്‌ക ( പോളണ്ട് ), ഡാരിയ ഗുബനോവ (റഷ്യ) , വാലന്റീന വാസിലിക് (സെര്‍ബിയ), മാര്‍ട്ട സാഞ്ചസ് ഡി നീവ ബല്ലെസ്റ്റ ( സ്‌പെയിന്‍), ഫാം എന്‍ഗോക് ഷുവാന്‍ ക്യുന്‍ ( വിയറ്റ്‌നാം) എന്നിവരാണ് മത്സരാര്‍ത്ഥികള്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.