രജനികാന്തിന്റെ പുതിയ ചിത്രം ജയിലര്‍ ചിത്രീകരണം ആരംഭിച്ചു
രജനികാന്ത് ചിത്രീകരണ തിരക്കിലേക്ക്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിനൊപ്പം സൂപ്പര്‍താരം ചേര്‍ന്നു. ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി.കട്ടി താടിയുള്ള പ്രായമായ ലുക്കിലാണ് രജനിയെ കാണാനായത്. ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു പോലീസ് സ്റ്റേഷന് സെറ്റ് ഒരുക്കിയിരുന്നു.ആദ്യ കുറച്ച് ദിവസത്തെ ഷൂട്ടിംഗ് സെറ്റില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
‘ജയിലറിന്റെ’ ഭൂരിഭാഗം ഭാഗങ്ങളും ചെന്നൈയിലെയും ഹൈദരാബാദിലെയും ഫിലിം സിറ്റികളില്‍ ചിത്രീകരിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്, ശിവരാജ്കുമാര്, വസന്ത് രവി ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona