വിക്രമിന്റെ കോബ്ര നാളെ തീയറ്ററുകളിലെത്തും
മലയാളി ആരാധകരുള്‍പ്പടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. നാളെ, ഓഗസ്റ്റ് 31 ന് തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് സെന്‍സര്‍ ചെയ്തത്, 3 മണിക്കൂര്‍ സമയ ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. മാത്തമാറ്റിക്സില്‍ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകള്‍ ഉപയോഗിച്ചാണ് തന്റെ എതിരാളികളെ നേരിടുന്നത്. ഇര്ഫാന് പത്താനും ചിത്രത്തിലുണ്ട്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലാന് യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടന് അവതരിപ്പിക്കുന്നത്. വിക്രം, ഇര്ഫാന് എന്നിവരെ കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 7 സ്ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona